play-sharp-fill
ദേശീയത ഉയർത്തിപ്പിടിക്കും, എൽ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി മുൻ ഡി.ജി.പി ജേക്കബ് തോമസ് ; എൻ.ഡി.എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്ന് പ്രഖ്യാപനം

ദേശീയത ഉയർത്തിപ്പിടിക്കും, എൽ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി മുൻ ഡി.ജി.പി ജേക്കബ് തോമസ് ; എൻ.ഡി.എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്ന് പ്രഖ്യാപനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി മുൻ ഡി ജി പി ജേക്കബ് തോമസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്നും മത്സരിക്കാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി ആർ എസ് അംഗീകരിക്കാത്തതിനാൽ മത്സരിക്കാൻ ജേക്കബ് തോമസിന് സാധിക്കാതെ വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം ഇരിങ്ങാലക്കുടയിൽ പോയിരുന്നുവെന്നും അതിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്.

തന്റെ അഴിമതി വിരുദ്ധ നിലപാട് എൽ ഡി എഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എൻ.ഡി.എ.മാത്രമേയുളളൂവെന്നും എൻ.ഡി.എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ പാർട്ടിക്ക് അനുകൂലമാകും. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മൾ ഉയർത്തിപ്പിടിക്കണം. മുസ്ലീം ആയാലും ക്രിസ്ത്യൻ ആയാലും ഒക്കെ ബി ജെ പിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പിന്തുണ കിട്ടുന്നുണ്ട്. അത് എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടായെന്നും ജേക്കബ് തോമസ് ചോദിക്കുന്നു.