ഇരുചക്രവാഹനയാത്രക്കാരുടെ കഴുത്തറുക്കാൻ രാഷ്ട്രീയക്കൊടി..! ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്രയെ സ്വീകരിക്കാൻ കോടിമത പാലത്തിൽക്കെട്ടിയ കൊടി കഴുത്തറുക്കുമോ

ഇരുചക്രവാഹനയാത്രക്കാരുടെ കഴുത്തറുക്കാൻ രാഷ്ട്രീയക്കൊടി..! ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്രയെ സ്വീകരിക്കാൻ കോടിമത പാലത്തിൽക്കെട്ടിയ കൊടി കഴുത്തറുക്കുമോ

തേർഡ് ഐ ബ്യൂറോ

കോട്ടയം: അടുത്ത ദിവസം ജില്ലയിൽ പര്യടനം നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്രയെ സ്വീകരിക്കാൻ കെട്ടിയ കൊടി ഇരുചക്രവാഹന യാത്രക്കാരുടെ കഴുത്തറുക്കാനൊരുങ്ങുന്നു. റോഡിനു നടുവിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന ബി.ജെ.പിയുടെ കൊടിയാണ് ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്.

മാർച്ച് രണ്ടിനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ യാത്ര കോട്ടയത്ത് എത്തുന്നത്. ഈ യാത്രയെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കോടിമത പാലത്തിൽ ബി.ജെ.പി കൊടികൾ കെട്ടിയത്. ഈ കൊടികളിൽ ചിലതാണ് കനത്ത കാറ്റിൽ റോഡിലേയ്ക്ക് ചാഞ്ഞത്. റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ശ്രദ്ധ ഒന്ന് അൽപം പാളിയാൽ ഇവരുടെ കഴുത്ത് കൊടിയിൽ ഉടക്കും. കൊടിക്കമ്പിൽ തട്ടിയാൽ ബൈക്ക് അപകടവും ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ പല ഭാഗത്തും ഇത്തരത്തിൽ കൊടികൾ കെട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ കൊടി കെട്ടുന്നത് ഒഴിവാക്കാൻ ബി.ജെ.പി പ്രതിനിധികളാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്. സാധാരണ ഗതിയിൽ ഇത്തരത്തിൽ കൊടികെട്ടുമ്പോൾ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൊടികെട്ടിയ ശേഷം തോന്നുമ്പടിയങ്ങ് കടന്നു പോകുകയാണ്. ഇതാണ് അപകടത്തിനു ഇടയാക്കിയത്.