
തിരുവനന്തപുരം: ബിജെപിക്കു ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോല്‍വിയുണ്ടായതില്‍ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റിയില്‍ കനത്ത വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
മണ്ഡലത്തില്‍ നേരത്തെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്നെങ്കില്‍ ജയം ഉറപ്പാക്കാമായിരുന്നുവെന്നും, കഴക്കൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരില്‍ ബി. ബി. ഗോപകുമാറും അത്തരത്തിലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയാണ് വിജയിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയില്‍ ഓർമിപ്പിച്ചു.
സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങള്‍ ഉന്നയിച്ച പി.സി.ജോർജിനും ഷോണ്‍ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സഭാവിരുദ്ധ പരാമർശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു കോർ കമ്മിറ്റിയില്‍ നേതാക്കള്‍ പറഞ്ഞു. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ ലഭിച്ചു. തിരുവല്ലയില്‍ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അഭിപ്രായമുയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







