Spread the love

തിരുവനന്തപുരം: കോടതിയിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും തന്നെ കോടതി കുറ്റവിമുക്തനാക്കുമെന്നും ആദ്യമേ താന്‍ പറഞ്ഞിരുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളി.

video
play-sharp-fill

ബലാത്സംഗക്കേസില്‍ കുറ്റിവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.

സത്യം ഒരിക്കല്‍ ജയിക്കുമെന്നും കോടതിയിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും തന്നെ കോടതി കുറ്റവിമുക്തമാക്കും എന്ന് ആദ്യമേ ഞാന്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിയോടും ഇക്കാര്യം പറഞ്ഞിരുന്നു.സംസ്ഥാന സര്‍ക്കാരും പൊലീസും കൃത്യമായി കാര്യങ്ങള്‍ അറിഞ്ഞ ശേഷം വേണമായിരുന്നു കേസെടുക്കാന്‍.

പാര്‍ട്ടി അനീതി കാണിച്ചു എന്ന് കരുതുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. കേസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മാറിനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അത് കേള്‍ക്കും. സീറ്റ് നിഷേധിച്ചാലും പാര്‍ട്ടി തന്നെയാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിന്‍കര കോടതി വെറുതെവിട്ടിരുന്നു. പരാതിക്കാരി കഴിഞ്ഞദിവസം മൊഴി മാറ്റിയിരുന്നു.

തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതിയിലാിരുന്നു മൊഴിമാറ്റം. ഒന്നാംസാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുമ്പോഴായിരുന്നു ഇത്.

കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എല്‍ദോസിനെതിരായ കേസ്.

ലൈംഗികാതിക്രമക്കേസില്‍ പ്രതിയാക്കപ്പെട്ടത് എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിന് വിനയായിരുന്നു. കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാന്‍ഡ് എല്‍ദോസിന്റെ സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയായിരുന്നു.

ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിര്‍ന്ന ദേശീയ നേതാക്കളും എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.