
കണ്ണൂർ: കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തില്‍ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും നേതാക്കള്‍ക്കും എതിരെ കേസ്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് എഫ്ഐആർ. സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരില്‍ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചില്‍ ഉള്‍പ്പെടെ സംഘർഷമുണ്ടായി. മലപ്പുറത്തും തൃശൂരും ആലപ്പുഴയിലും പ്രവർത്തകരും, പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. തിരുവനന്തപുരത്തെ സംഘർഷത്തില്‍ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉള്‍പ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു.
എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തില്‍ കലാശിച്ചു. പത്തനംതിട്ട എസ്പി ഓഫീസിലേക്കും പ്രവർത്തകർ പ്രതിഷേധവുമായെത്തി. മലപ്പുറത്ത് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. എസ്എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി. തിരുവനന്തപുരം സംഘർഷത്തില്‍ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉള്‍പ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകള്‍ക്ക് എതിരെ കേസെടുത്തു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയാല്‍ നേരിടുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്കി.







