Spread the love

കല്‍പ്പറ്റ:സംസ്ഥാനത്ത് വീണ്ടും ഷിഗല്ല.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് കുട്ടികള്‍ക്കാണ് ഷിഗല്ലെ സ്ഥിരീകരിച്ചു. 337 കുട്ടികളാണ് ഷിഗെല്ല ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിഗല്ലെ ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്.

video
play-sharp-fill

കുട്ടികളുടെ രക്ഷിതാക്കളോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ വീട് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കിണറുകളില്‍ ഉള്‍പ്പടെ ക്ലോറിനേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കുന്ന അദാലത്ത് പരിപാടിക്ക് ശേഷമാവും അദ്ദേഹം വയനാട്ടേക്ക് പോവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വയനാട്ടില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് നിന്നുള്ള മെഡിക്കല്‍സംഘം വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.