play-sharp-fill
ജയിലിൽ കിടന്നപ്പോൾ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവ് ; ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബം ; ജനമനസ്സുകളിൽ സ്വാധീനമുണ്ടാക്കിയ നേതാക്കൻമാരെ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ജനങ്ങൾ സമ്മതിക്കില്ലെന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ഉമ്മൻചാണ്ടി : ബിനീഷ് കോടിയേരി

ജയിലിൽ കിടന്നപ്പോൾ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവ് ; ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബം ; ജനമനസ്സുകളിൽ സ്വാധീനമുണ്ടാക്കിയ നേതാക്കൻമാരെ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ജനങ്ങൾ സമ്മതിക്കില്ലെന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ഉമ്മൻചാണ്ടി : ബിനീഷ് കോടിയേരി

സ്വന്തം ലേഖകൻ

കോട്ടയം: ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. കോടിയേരിയുടേയും ഉമ്മൻചാണ്ടിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണെന്നും ബിനീഷ് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്.

വ്യത്യസ്ഥ രാഷ്ട്രീയ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും എത്രത്തോളം സൗഹാർദ അന്തരീക്ഷത്തിലുള്ള രാഷ്ട്രീയം സൃഷ്ടിക്കാമെന്ന് കാണിച്ചു തന്നെ നേതാക്കളാണ് ഉമ്മൻചാണ്ടിയും കൊടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് പറഞ്ഞു. ഇത്രയധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട രണ്ടു നേതാക്കൾ കേരള രാഷ്ട്രീയത്തിൽ തന്നെ വിരളമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമിക്കുന്നവരോട് പോലും പു‍ഞ്ചിരി സൂക്ഷിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചവരാണ് ഇവർ രണ്ടുപേരും. ജനമനസ്സുകളിൽ സ്വാധീനമുണ്ടാക്കിയ നേതാക്കൻമാരെ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ജനങ്ങൾ സമ്മതിക്കില്ലെന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ഉമ്മൻചാണ്ടിയ്ക്ക് കിട്ടിയ ആദരം. ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ജനങ്ങളെന്നും ബിനീഷ് പറഞ്ഞു.

ഇന്നു മുതൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളായാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്.

ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് കോൺ​ഗ്രസ് തീരുമാനം.