video
play-sharp-fill
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്.

കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഇഡി കണ്ടുകെട്ടൽ നടപടികൾ തുടങ്ങിയാൽ അത് മാസങ്ങളോളം ചിലപ്പോൾ വർഷങ്ങൾ നീളുന്ന ഒരു നടപടിയാവും. കണ്ടുകെട്ടൽ നടപടികളുടെ ആദ്യ ഘട്ടത്തിൽ പ്രതിയുടേയും നേരിട്ട് ബന്ധമുള്ളവരുടേയും സ്വത്തുവകകളും താത്കാലികമായി കണ്ടുകെട്ടും. തുടർന്ന് കോടതിയിൽ കേസ് നീളുന്നത് അനുസരിച്ച് കണ്ടുകെട്ടൽ നടപടികളും നീളും.

കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ആദ്യ ഘട്ടത്തിൽ പ്രതി പ്രത്യക്ഷത്തിൽ സമ്പാദിച്ച സ്വത്തുക്കളാവും കണ്ടുക്കെട്ടുക. സമ്പാദിച്ച തുക വിദേശത്തേക്ക് കടത്തി എന്ന് കണ്ടെത്തിയാൽ അതിന് തുല്യമായ തുകയുടെ സ്വത്ത് രാജ്യത്തിനകത്ത് നിന്നും കണ്ടുകെട്ടാനും ഇഡിക്ക് കഴിയും.

ഇതിനായി ബിനീഷിന്റെ ബന്ധുക്കളുടെ വരുമാനത്തിലെ വർദ്ധനവും പരിശോധിക്കും, വളർച്ച അസ്വാഭാവികമാണെന്ന് കണ്ടാൽ പ്രതി സമ്പാദിച്ച സ്വത്ത് ബന്ധുക്കളുടെ പേരിലാണെന്ന് സംശയം തോന്നിയാൽ അതും കണ്ടുകെട്ടും.

ബിനീഷിന്റെ ബിനാമി കമ്പനികളായ സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ്, ബംഗളൂരു ദൂരവാണി നഗറിലെ ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ്, ബംഗളൂരു ഇവാ മാളിൽ പ്രവർത്തിക്കുന്ന ബീ കാപ്പിറ്റൽ ഫോറക്‌സ് ട്രേഡിംഗ് പ്രൈവറ്റ് ലിമറ്റഡ് എന്നിവയുടെയും സ്വത്തുവകകൾ കണ്ടുകെട്ടും.

ബീനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മയക്കുമരുന്ന് കേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, ഭാര്യ ആരിഫാ ബീവി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷിന്റെ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ ബിനീഷിന്റെ ഉറ്റബന്ധു 50ലക്ഷം രൂപയുടെ ഇടപാടിൽ സംശയ നിഴലിലാണ്.