
കോഴിക്കോട്: ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തില്‍ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല.
പിന്നാക്ക സമുദായ ക്ഷേമ നിയമസഭാ സമിതിയുടെ നിർദേശപ്രകാരമാണ് സർവകലാശാലയുടെ ഈ നടപടി.
പണിക്കർ സർവീസ് സൊസൈറ്റിയാണ് നിയമസഭാ സമിതിക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം അക്കാദമിക സമിതിയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്ത് പുറത്ത്.
അതേസമയം, ഇത് നിയമസഭാ സമിതിയുടെ ശുപാർശയില്‍മേല്‍ ഉണ്ടായ സ്വാഭാവികമായ ഭരണപരമായ നടപടിക്രമം മാത്രമാണെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു.







