
റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറി; റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
സ്വന്തം ലേഖിക
കൊല്ലം: കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 21 വയസുള്ള യുവാവ് മരിച്ചു.
തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎല്‍എ ജംഗ്ഷന് സമീപം എം സി റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്‍ സീറ്റിലിരുന്ന നൗഫല്‍ റോഡില്‍ തെറിച്ചുവീണു. വീണ വീഴ്ച്ചയിൽ മരണം സംഭവിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് അസ്ലമിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൗഫലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0