
സ്വന്തം ലേഖിക
കോട്ടയം :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം നേതൃയോഗം ഡി സി സി ഓഫീസിൽ നടന്നു .പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിനു ചുള്ളിയിൽ ഭാരത് ജോഡോ പോസ്റ്റർ പ്രകാശനം ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ടിനെ ജില്ലാ പ്രസിഡൻറ് ചിന്തു കുര്യൻ ജോയി ത്രിവർണ്ണ ഷാൾ അണിയിച്ചു ആദരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ വിളംബര ജാഥ നടത്തുന്നതിന് തീരുമാനിച്ചു.
ഗൗരിശങ്കർ, ആൻസുസണ്ണി, അനീഷ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്,നിഷാന്ത് ആർ നായർ,ശ്രീക്കുട്ടൻ,അനീഷ് ജോയ് പുത്തൂർ, യദു സി നായർ, ഡാനി രാജു തുടങ്ങിയവർ പങ്കെടുത്തു.







