
കോട്ടയം: എം.ഡി കൊമേഴ്സ്യൽ സെന്റർ കെട്ടിടങ്ങളുടെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് നിർമ്മാണം നടക്കുന്നത്.
കോട്ടയം ബസേലിയോസ് കോളെജിന് കിഴക്ക് വശത്ത് കെ.കെ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രണ്ട് കെട്ടിടങ്ങളുടെയും മുകളിൽ ഒരു നില കൂടി നിർമിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.ഡി.സി.സി ഉപസമിതി കൺവീനർ എ. കെ ജോസഫ് പറഞ്ഞു.






