പരമുവിന്റെ കുളി ഭാരതപ്പുഴക്കരയെ ഇളക്കി മറിച്ചു: റോഡ് ഗതാഗതം തടസപ്പെട്ടു; അഞ്ച് മണിക്കൂർ ഭാരതപ്പുഴയെ ഇളക്കിമറിച്ച് അടാട്ട് പരമു

പരമുവിന്റെ കുളി ഭാരതപ്പുഴക്കരയെ ഇളക്കി മറിച്ചു: റോഡ് ഗതാഗതം തടസപ്പെട്ടു; അഞ്ച് മണിക്കൂർ ഭാരതപ്പുഴയെ ഇളക്കിമറിച്ച് അടാട്ട് പരമു

സ്വന്തം ലേഖകൻ

ചെറുതുരുത്തി: പരമുവിന്റെ ഭാരത പുഴയിലെ കുളി ഒരു സംഭവം തന്നെയായിരുന്നു. ഒന്ന് കലക്കിയെടുത്ത പുഴയെയും കരയിൽ കാത്തുനിന്ന ആനപ്രേമികളെയും ഒന്ന് വിറപ്പിച്ച ശേഷം അടാട്ട് പരമു ഒടുവിൽ കീഴടങ്ങി.
ഭാരതപ്പുഴയിലെ ആനനീരാട്ട് രണ്ടാം ദിവസവും ആവര്‍ത്തിച്ചെങ്കിലും ക്ലൈമാക്‌സ് ഒടുവിൽ പാളുകയായിരുന്നു.  ബുധനാഴ്ച പുഴയില്‍ കളിച്ചും കുളിച്ചും കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്ന പാണഞ്ചേരി പരമു (അടാട്ട് പരമു) വ്യാഴാഴ്ച അനുസരണക്കേട് കാട്ടി മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് ആനയുമായി പാപ്പാന്‍മാര്‍ പുഴയിലെത്തിയത്. തലേന്നത്തേതുപോലെ ആസ്വദിച്ച്‌ കുളിച്ച ആനയെ തിരിച്ചുവിളിച്ചപ്പോഴാണ് വിധം മാറിയത്.

പാപ്പാന്‍മാരെ അനുസരിക്കാതെ ആന പുഴയുടെ മധ്യഭാഗത്ത് നിലയുറപ്പിച്ചു. രണ്ടു പാപ്പാന്‍മാര്‍ പുഴയിലിറങ്ങി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു തവണ പാപ്പാന്‍ അടുത്തെത്തി ചങ്ങല പിടിച്ചെങ്കിലും ആന വെട്ടിത്തിരിഞ്ഞ് പുഴയുടെ താഴ്ചയിലേക്ക് നീങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് പാപ്പാൻ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. പിന്നീട് പാപ്പാന്മാർ ചേർന്ന് പട്ട കാണിച്ച് ആനയെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചു. പട്ട തിന്ന ശേഷം കൊമ്പൻ വീണ്ടും വെള്ളത്തിലേയ്ക്ക് ചാടി. ഇ തോടെ കരയിൽ ആളും കൂടി. കൊമ്പന്റെ പരാക്രമം കണ്ട് ആളുകൾ റോഡിൽ തടിച്ച് കൂടി. ഇതോടെ റോഡിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റി. മയക്ക് വെടി വയ്ക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും എത്തിയിരുന്നെങ്കിലും വെള്ളത്തിൽ ആന ഇറങ്ങുന്നത് അപകടമാകുമെന്ന് കരുതി വെടിവയ്ക്കുന്നത് ഒഴിവാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group