സ്വയം കാറോടിച്ച് ഹോസ്പിറ്റലില്‍ പോയി; അവിടെ വച്ച് മരണം; അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചും പത്താം വിവാഹ വാര്‍ഷികത്തിന് പത്തും പവന്‍ സ്വര്‍ണ്ണം സമ്മാനം; രണ്ട് വലിയ ആല്‍ബം നിറയെ ടൂര്‍ പോയ ചിത്രങ്ങള്‍; എന്നിട്ടും വിവാഹബന്ധത്തിന് ആയുസ്സില്ലാതെ പോയി; മക്കള്‍ ഒരിക്കള്‍ സത്യം തിരിച്ചറിയും; പണവും പദവിയും ഉണ്ടായിട്ടും ഭാഗ്യംകെട്ട ഭര്‍ത്താവായിരുന്നു രമേശ്; ഭാഗ്യലക്ഷ്മിയുടെ വിവാഹജീവിതം തകർന്നതിന് പിന്നിൽ

സ്വയം കാറോടിച്ച് ഹോസ്പിറ്റലില്‍ പോയി; അവിടെ വച്ച് മരണം; അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചും പത്താം വിവാഹ വാര്‍ഷികത്തിന് പത്തും പവന്‍ സ്വര്‍ണ്ണം സമ്മാനം; രണ്ട് വലിയ ആല്‍ബം നിറയെ ടൂര്‍ പോയ ചിത്രങ്ങള്‍; എന്നിട്ടും വിവാഹബന്ധത്തിന് ആയുസ്സില്ലാതെ പോയി; മക്കള്‍ ഒരിക്കള്‍ സത്യം തിരിച്ചറിയും; പണവും പദവിയും ഉണ്ടായിട്ടും ഭാഗ്യംകെട്ട ഭര്‍ത്താവായിരുന്നു രമേശ്; ഭാഗ്യലക്ഷ്മിയുടെ വിവാഹജീവിതം തകർന്നതിന് പിന്നിൽ

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവുമായിരുന്ന രമേശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ബിഗ്‌ബോസ് ഹൗസിലിരുന്ന് കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യമാണ് ഷോയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു രമേഷ്. അസ്വസ്ഥത തോന്നിയ ഉടന്‍ സ്വയം കാര്‍ ഓടിച്ച് ആശുപത്രിയില്‍ എത്തിയെങ്കിലും മരണം സംഭവിച്ചു.

വിവാഹമോചനശേഷം രമേശിനെപ്പറ്റി നല്ല കാര്യങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഭര്‍ത്താവിന്റെ അനുജനെ മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല ഇന്റര്‍വ്യൂകളിലും പറയുകയും ചെയ്തിട്ടുണ്ട്. സ്വന്തം കാരണങ്ങളാല്‍ വിവാഹമോചനം നേടിയ ഭാഗ്യലക്ഷ്മി ഒടുവില്‍ എല്ലാം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവക്കുകയായിരുന്നു. എന്നാലും രമേശിന്റെ അവസാന നാളുകളില്‍ ഭാഗ്യലക്ഷ്മി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സ്വന്തം കിഡ്‌നി നല്‍കാമെന്നും എന്നാല്‍ അപ്പോഴും രമേശിന് ഈഗോയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി സഹമത്സരാര്‍ത്ഥികളോട് വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹജീവിതത്തെക്കുറിച്ചും അകല്ച്ചയുടെ തുടക്കത്തെക്കുറിച്ചും ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങള്‍ പുറത്തുവന്നശേഷം രമേഷ് ആദ്യമായി മറുപടിയുമായി രംഗത്തെത്തിയിരുന്നു;

1985ലായിരുന്നു വിവാഹം. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ഭാഗ്യലക്ഷ്മിയെ വിവാഹം ചെയ്തത്. അവധി കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ടൂറുപോകുമായിരുന്നു.അതിന്റെയൊക്കെ ചിത്രങ്ങളാണ് രണ്ട് വലിയ ആല്‍ബം നിറയേ. എന്തു വിശേഷം വന്നാലും ആഘോഷമാണ്. അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചു പവന്റെ മാല. പത്താം വാര്‍ഷികത്തിനു പത്തു പവന്. അങ്ങനെയൊക്കെ ആയിരുന്നു ഭാഗ്യലക്ഷ്മിക്ക് ഞാന് നല്‍കിയിരുന്ന സമ്മാനങ്ങള്‍്.

നിയമപരമായി ഭാഗ്യലക്ഷ്മി ഇപ്പോഴും എന്റെ ഭാര്യയാണ്. ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചിട്ടില്ല. പുസ്തകം വായിക്കുന്ന ഒരാള്‍ക്കു തോന്നുക ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷമാണ് അവര്‍ മറ്റൊരാളുടെ കാമുകിയായത് എന്നായിരിക്കും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് വഴിവിട്ട ബന്ധത്തെ അടര്‍ത്തിമാറ്റി മറ്റൊരു അധ്യായമാക്കിയിരിക്കുന്നത്.

വട്ടിയൂര്‍ക്കാവിലെ എന്റെ തറവാട്ടു വീട്ടില്‍ വച്ചുതന്നെയാണ് ഭാഗ്യലക്ഷ്മിക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം കണ്ടു തുടങ്ങുന്നത്. രണ്ടായിരമാണ്ട് പകുതിയോടെയാണെന്നു തോന്നുന്നു അത്. ആദ്യം ഞാനതു കാര്യമാക്കിയില്ല. നിരന്തരം ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം എന്നെക്കുറിച്ച് അയാളോട് ഫോണില്‍ സംസാരിക്കുന്നതുകേട്ടാണു ഞാന്‍ കയറിച്ചെല്ലുന്നത്. എന്നെ കണ്ടതോടെ സംസാരത്തിന്റെ ഗതിമാറ്റി. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതെന്നു ഞാന്‍ ചോദിച്ചു. സഹപ്രവര്‍ത്തകനായ ഒരാളോടാണെന്നും ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും മറ്റുമാണ് എന്നോടു മറുപടി പറഞ്ഞത്.

രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ ഫോണില്‍ വിളിച്ചു. ‘ഹലോ ഹൗ ആര് യൂ’ എന്നു ചോദിച്ചു. വളരെ സന്തോഷത്തില് ഭാഗ്യലക്ഷ്മിയുടെ മറുപടികേട്ട് ഞാന് പിണക്കമൊക്കെ മാറിയോ എന്നു ചോദിച്ചു. ‘നിങ്ങളായിരുന്നോ. ഞാന് നിങ്ങളുടേതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു’ എന്നായിരുന്നു മറുപടി.അതുകേട്ട് ഞാന്‍ തകര്‍ന്നുപോയി.

ഒരിക്കല്‍ പൂജപ്പുരയില് വച്ച് ഭാഗ്യലക്ഷ്മിയും അയാളും കൂടി കാറില്‍ പോകുന്നതു യാദൃച്ഛികമായി കണ്ടു. എന്നെ കണ്ടതും ഭാഗ്യലക്ഷ്മി വയലന്റായി. വണ്ടി ടെസ്റ്റ് ഡ്രൈവിന് പോകുകയാണെന്നും പിന്തുടരരുത് എന്നും പറഞ്ഞ് ബഹളം വച്ചു. ആളുകള്‍ ശ്രദ്ധിക്കുന്നതു മനസിലാക്കിയ ഞാന്‍ പിന്മാറി. പിന്നെ ഒരുമിച്ചു ജീവിച്ചിട്ടില്ല.

പൊരുത്തപ്പെടാനാവാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ സംയമനം പാലിച്ചത്, അതൊന്നും കുട്ടികള്‍ അറിഞ്ഞു വേദനിക്കേണ്ട എന്നു കരുതിയായിരുന്നു. പിരിഞ്ഞതിനുശേഷം കുട്ടികളെ ഞാന്‍ കാണാതിരിക്കാന്‍ ഭാഗ്യലക്ഷ്മി ശ്രദ്ധിച്ചിരുന്നു. അവരുടെ സ്‌കൂള്‍ പലതവണ മാറ്റി. ഞാന്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച സമ്മാനങ്ങള്‍ വലിച്ചെറിഞ്ഞു. എന്റെ മക്കളുടെ മനസില്‍ എന്നെപ്പറ്റി മോശം ചിത്രം വരച്ചുചേര്‍ത്തു. എങ്കിലും കുട്ടികള്‍ ഒരിക്കല്‍ സത്യം തിരിച്ചറിയും.

 

Tags :