Spread the love

കോട്ടയം: പുതുപ്പള്ളിയിലെ ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് ഗുരുതര ആശങ്ക ഉയർത്തി ചാണ്ടി ഉമ്മൻ . വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

സ്‌ട്രോങ് റൂമിലെ സുരക്ഷാ വീഴ്ചകൾക്കെതിരെ മുമ്പ് പരാതി നൽകിയിരുന്നുവെന്നും തുടർന്ന് ചില നടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ നടത്തുന്നതിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി ചാണ്ടി ഉമ്മൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഫലം വന്നതിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.