‘ഉപ്പാണ്’ എല്‍ഡിഎഫ്; അനില്‍ ‘അക്ക’യെയും ശോഭാ’രേന്ദ്രനേ’യും വിജയിപ്പിക്കുക; ചിരിയുണര്‍ത്തുന്ന ചുവരെഴുത്തുകള്‍

‘ഉപ്പാണ്’ എല്‍ഡിഎഫ്; അനില്‍ ‘അക്ക’യെയും ശോഭാ’രേന്ദ്രനേ’യും വിജയിപ്പിക്കുക; ചിരിയുണര്‍ത്തുന്ന ചുവരെഴുത്തുകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: രാഷ്ട്രീയ പോര്‍വിളികള്‍ക്കൊപ്പം രസകരമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഓരോ തെരഞ്ഞെടുപ്പ് കാലവും കടന്ന് പോകുന്നത്. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ചുവരെഴുത്തുകളും കൊണ്ട് നാടും നഗരവും നിറയും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ചിരിയുണര്‍ത്തുന്ന ചില ചുവരെഴുത്തുകളാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ വിജയിപ്പിക്കുക എന്നാണ് ചുവരെഴുതിയ ആള്‍ ഉദ്ദേശിച്ചതെങ്കിലും, എഴുതി വന്നപ്പോള്‍ അനില്‍ അക്കയെ വിജയിപ്പിക്കുക എന്നായി. ഈ അക്ക ഏതാണ്, എന്റെ വോട്ട് അക്കയ്ക്ക് തന്നെ.. തുടങ്ങിയ രസകരമായ കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കുക എന്നതിന് പകരം ശോഭാരേന്ദ്രനെ വിജയിപ്പിക്കുക എന്നാണ് ചുവരെഴുത്ത്. സു എവിടെ, ഭാരേന്ദ്രന്‍ ആരാണ്, ശോഭേ… തുടങ്ങിയ കമന്റുകള്‍ നല്‍കി ഈ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം, ഉപ്പാണ് എല്‍ഡിഎഫ് എന്നാണ് ചുവരില്‍ എഴുതിയിരിക്കുന്നത്. അബദ്ധത്തില്‍ പറ്റിയ അക്ഷര തെറ്റാണെങ്കിലും അത് വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയക്ക് ഉദ്ദേശമില്ല. ഭക്ഷ്യകിറ്റിന്റെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാവും ഉപ്പിന്റെയും പഞ്ചസാരയുടെയും കണക്ക് മതിലിലും എഴുതിവച്ചിരിക്കുന്നത് എന്നാ രീതിയിലാണ് മിക്ക കമെന്റുകളും.