
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസില്‍ തിരുവാഭരണ കമ്മീഷണർ 2019 ല്‍ ദേവസ്വം ബോർഡിന് രേഖാമൂലം നല്കിയ കത്ത് അവഗണിച്ചതായി റിപ്പോർട്ട്.
ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കത്താണ് തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡിന് കൈമാറിയത്.
ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ നിയമപരമായി ഒന്നും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കത്തായിരുന്നു ഇത്.
അന്നത്തെ തിരുവാഭരണ കമ്മീഷണർ ആർ.ജി രാധാകൃഷ്ണനാണ് കത്ത് ദേവസ്വം ബോർഡിന് കൈമാറിയത്. വിലപിടിപ്പുളളവ സൂക്ഷിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥർക്ക് അലംഭാവം ഉണ്ടെന്നും പ്രാധാന്യമുളള ആഭരണങ്ങള്‍, പാത്രങ്ങള്‍,
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഗ്രഹങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആർ.ജി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്മാർട്ട് ക്രിയേഷനിലെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കമ്മീഷണറുടെ കത്ത്.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനായിരുന്നു കത്ത് നല്‍കിയത്. പരിശോധനകള്‍ക്ക് ബോർഡ് അനുമതി നല്കിയാല് വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും കത്തില്‍ പരാമർശമുണ്ട്. എന്നാല്‍ കത്തില്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടർ നടപടി എടുത്തില്ല. ഈ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.







