ബീഫ് കറി മീൻ കറിയാക്കുന്ന സൊമാറ്റോ മാജിക്..! ഓർഡർ ചെയ്തത് ബീഫ് മസാല; മുറിയിലെത്തിയപ്പോൾ ബീഫിൽ മീൻചാറ്; കോട്ടയത്ത് കണ്ടത് സൊമാറ്റോയുടെ മറിമായം
സ്വന്തം ലേഖകൻ
കോട്ടയം: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ മാജിക്കാണ് കോട്ടയത്ത് ഇപ്പോൾ ചർച്ചാ വിഷയം. നഗരമധ്യത്തിലെ ഒരു ലോഡ്ജിലെ താമസിക്കാർ കഴിഞ്ഞ ദിവസം ബീഫ് മസാല ബുക്ക് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നിന്നും ബുക്ക് ചെയ്തിരുന്നു. ഇത് അനുസരിച്ച് ബീഫ് മസാലയുമായി സൊമാറ്റോയുടെ കുപ്പായം ധരിച്ച യുവാവ് ബൈക്കിൽ എത്തുകയും ചെയ്തു. എന്നാൽ, മുറിയിലെത്തി ബീഫ് മസാല പൊട്ടിച്ചപ്പോൾ കിട്ടിയത് മീൻചാറിൽ മുങ്ങിപ്പൊങ്ങിയ ബീഫ് മസാല..!
ബീഫ് മസാലയിൽ ഇനി മസിൽ പിടിക്കാനാവില്ലെന്നു കണ്ട ഉപഭോക്താവ് മറ്റൊന്നും നോക്കിയില്ല, സൊമാറ്റോയുടെ ആപ്ലിക്കേഷനിൽ കയറി പരാതി പറയാൻ നമ്പർ നോക്കി. പക്ഷേ, പേരിനു പോലും ഒരു നമ്പരോ ബന്ധപ്പെടാനുള്ള മാർഗങ്ങളോ സൊമാറ്റോയുടെ ആപ്ലിക്കേഷനിൽ ഇല്ല. ഇതേ തുർന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത ഉപഭോക്താവ്, ഭക്ഷണം ഓർഡർ ചെയ്ത ഹോട്ടലിനെ ബന്ധപ്പെട്ടു. ഒറിജിലൻ ബീഫ് മസാലയുമായി ഹോട്ടലിലെ ജീവനക്കാരൻ നേരെ ലോഡ്ജിൽ എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങൾ ഓർഡർ അനുസരിച്ച് അയച്ചത് ബീഫ് മസാല തന്നെയാണ് എന്നാണ് ഹോട്ടൽ ജീവനക്കാർ വാദിക്കുന്നത്. എന്നാൽ, തങ്ങളുടെ തെറ്റല്ല ഹോട്ടലുകാരുടെ തെറ്റാണെന്ന വാദം സൊമാറ്റോയ്ക്കു ഭക്ഷണം എത്തിച്ച യുവാവും പറയുന്നു. ഇരുകൂട്ടരും തമ്മിൽ വാദപ്രതിവാദം തുടരുമ്പോൾ സൊമാറ്റോ എന്ന ഓൺലൈൻ ഭക്ഷണ ശൃംഖലയുടെ കെണിയിൽ ജില്ലയിലെ പലരും പെട്ടിട്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന ഹോട്ടലിലെ ഭക്ഷണമല്ല പലപ്പോഴും എത്തിച്ചു നൽകുന്നതെന്നാണ് പരാതി.
ജില്ലയിലെ സൊമാറ്റോ എജന്റുമാർക്ക് ചില താല്പര്യങ്ങളുണ്ടെന്നും ഇവരാണ് ഹോട്ടൽ തിരഞ്ഞെടുക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട.