play-sharp-fill
ഫെയ്സ് ബുക്ക് വഴി ഓർഡർ ചെയ്തത് ടാബ്; കിട്ടിയത് നഴ്‌സറിക്കുട്ടികളുടെ സ്‌ളേറ്റ്; ഫെയ്‌സ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോട്ടയം സ്വദേശിയ്ക്കു കിട്ടിയത് എട്ടിന്റെ പണി..!

ഫെയ്സ് ബുക്ക് വഴി ഓർഡർ ചെയ്തത് ടാബ്; കിട്ടിയത് നഴ്‌സറിക്കുട്ടികളുടെ സ്‌ളേറ്റ്; ഫെയ്‌സ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോട്ടയം സ്വദേശിയ്ക്കു കിട്ടിയത് എട്ടിന്റെ പണി..!

തേർഡ് ഐ ഡെസ്‌ക്

കോട്ടയം: ഫെയ്‌സ്ബുക്കിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത്  ലാഭം പ്രതീക്ഷിച്ച് ടാബ് ലറ്റ് ബുക്ക് ചെയ്ത കോട്ടയം സ്വദേശിയ്ക്കു കിട്ടിയത് എട്ടിന്റെ പണി. ടാബ് പ്രതീക്ഷിച്ചയാൾക്ക് ലഭിച്ചത് നഴ്‌സറിക്കുട്ടികൾ ഉപയോഗിക്കുന്ന സ്ലേറ്റ്..! 14,999 രൂപയുടെ ടാബ് 3499 രൂപയ്ക്കു ലഭിക്കുമെന്നു പ്രതീക്ഷിച്ചപ്പോഴാണ് 150 രൂപ പോലും വിലയില്ലാത്ത സ്‌ളേറ്റ് ഓൺലൈനായി വീട്ടിലെത്തിയത്. ഇനി എവിടെ പരാതി നൽകുമെന്നു പോലുമറിയാതെ ഇദ്ദേഹം വെട്ടിലായിരിക്കുകയാണ്.


ഫെയ്‌സ്ബുക്കിൽ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്താണ് ഇദ്ദേഹം ഓൺലൈൻ വഴി ടാബ് ലറ്റ് പഴ്‌സണൽ കമ്പ്യൂട്ടർ വാങ്ങിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഓൺലൈനിലെ സുരക്ഷിതമായുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനു പകരം, ഫെയ്‌സ്ബുക്കിൽ കണ്ട ലിങ്കിൽ ഇദ്ദേഹം ക്ലിക്ക് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ തെളിഞ്ഞത് വിവിധ കമ്പനികളുടെ വിവിധ മോഡലുകളിലുള്ള ടാബുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ ഫീച്ചറുകുള്ള വലിയ വിലയില്ലാത്ത ടാബുകളിൽ ഒന്ന് ഇദ്ദേഹം സിലക്ടും ചെയ്തു. 14,999 രൂപയുള്ള ടാബിന് 3499 രൂപ മാത്രമാണ് നൽകേണ്ടി വന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത സാധനം വീട്ടിലെത്തിച്ച് പൊട്ടിച്ചു നോക്കിയപ്പോഴാണ് കിട്ടിയത് സ്ലേറ്റ് ആണെന്നു മനസിലായത്. ഇതേ തുടർന്ന് ഫെയ്‌സ്ബുക്കിലെ ഈ ലിങ്ക് തുറന്നു വീണ്ടും പരിശോധിച്ചെങ്കിലും പരാതി നൽനുള്ള മാർഗങ്ങളൊന്നും കണ്ടതുമില്ല.

സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷൻ വഴിയുള്ള ഏതൊരു പർച്ചേസും അക്ഷരാർത്ഥത്തിൽ പോക്കറ്റടിക്കാൻ തുറന്നു നൽകുന്നതാണ് എന്നു വ്യക്തമാകുന്നതാണ് ഇപ്പോഴുണ്ടായ തട്ടിപ്പ്.