പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വോൾട്ടേഴ്സ് ( 93 )അന്തരിച്ചു;വോട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്

പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വോൾട്ടേഴ്സ് ( 93 )അന്തരിച്ചു;വോട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്

സ്വന്തം ലേഖകൻ
ബാർബറ വോൾട്ടേഴ്സിൻ്റെ അഭിമുഖങ്ങൾ ലോക പ്രശസ്തമാണ്.വോട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്
ഇതിൽ ഫിദൽ കാസ്ട്രോ, സദാം ഹുസൈൻ, മാർഗരറ്റ് താച്ചർ, പ്രസിഡണ്ടുമാർ എന്നിവർ ഉൾപ്പെടുന്നു. റിച്ചാർഡ് നിക്സൺ മുതലിങ്ങോട്ടുള്ള എല്ലാ യുഎസ് പ്രസിഡൻറ്മാരായും പ്രഥമ വനിതകളുമായും ബാർബറ ആഭിമുഖം നടത്തിയിട്ടുണ്ട്.

1929 സെപ്തംബർ 25ന് മാസച്യുസിറ്റ്സിലെ ബോസ്റ്റണിൽ ആണ് ബാർബറ ജനിച്ചത് .ഒരു നൈറ്റ് ക്ലബ് ഉടമയായിരുന്ന പിതാവ് കലാപരിപാടികളുടെ സംഘാടകനും ആയിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ബാർബറ താരങ്ങളെ അടുത്ത കണ്ടിരുന്നു .

1961 ൽ റിപ്പോർട്ടറായി തൻ്റെ കരിയർ ആരംഭിച്ച ബാർബറ എ ബി സി ന്യൂസിലെ പ്രഭാത പരിപാടിയായ ടുഡേ എന്ന ഷോയിൽ അവതാരകയായി. 1976 ൽ എബിസി ന്യൂസിലെ ആദ്യ വനിത അവതാരകയായി. എബിസി ന്യൂസിൽ തന്നെ ദ ബാർബർ വോട്ടേഴ്സ് സ്പെഷ്യൽ, 10 മോസ്റ്റ് ഫാസിനേറ്റിംഗ് പീപ്പിൾ എന്നീ പരിപാടികളിലും അവതാരകയായി തിളങ്ങി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1979 മുതൽ 2004 വരെ വോട്ടേഴ്സ് അവതാരകയായും എബിസി ന്യൂസ് മാഗസിൻ 20 /20 ൻ്റെ കറസ്പോണ്ടൻസായും പ്രവർത്തിച്ചു.2015 ലായിരുന്നു എബിസി ന്യൂസിൽ അവരുടെ അവസാന പരിപാടി.രണ്ടായിരത്തിൽ നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസ് നിന്ന് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു നാലുവട്ടം വിവാഹിതയായിട്ടുണ്ട്. ഒരു മകളുണ്ട്.