സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ കുറച്ച് ബാറുടമകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തം ; 326 ബാറുകള്‍ തുറന്നപ്പോള്‍ ബെവ്കോ ഔട്ട്ലെറ്റ് തുറന്നത് ഏഴെണ്ണം മാത്രം ! കോട്ടയത്ത് സര്‍ക്കാരില്‍ സ്വാധീനമുള്ള ബാറുടമയുടെ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി, കിടങ്ങൂർ ഔട്ട്ലെറ്റുകള്‍ സ്ഥിരമായി പൂട്ടി
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ കുറച്ച് ബാറുടമകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു.
നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകളൊക്കെ തുറന്നപ്പോള്‍ അന്ന് പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഏഴെണ്ണം മാത്രമാണ് വീണ്ടും തുറന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയപ്പോള്‍ ആകെയുണ്ടായിരുന്നത് 475 എണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ബാറുകളുടെ എണ്ണം 801 ആണ്.
442 ബിയർ – വൈൻ പാർലറുകളും ഉണ്ട്. എന്നാല്‍ അന്ന് 338 ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഉണ്ടായിരുന്നു. സർക്കാർ തീരുമാനത്തിന് പിന്നാലെ 68 ഔട്ട്ലെറ്റുകള്‍ പൂട്ടി.
പിന്നിട് ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ എത്തിയപ്പോള്‍ ബാറുക ള്‍ തുറന്നു. പക്ഷേ പൂട്ടിയ ഔട്ട്ലെറ്റുകള്‍ തുറന്നില്ല. ആകെ തുറന്നത് 14 ഔട്ട്ലെറ്റുകളായിരുന്നു. ഇതില്‍ ഏഴെണ്ണവും പൂട്ടി. പ്രാദേശിക എതിർപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് ഇവ പൂട്ടിയത്.
എന്നാല്‍ ബാറുകള്‍ക്ക് അഞ്ച് കിലോമീറ്റർ പരിധിയില്‍ ബെവ്കോ ഔട്ട്ലെറ്റ് പാടില്ലെന്ന് ബാറുടമകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനൗദ്യോഗികമായി ബാറുടമകളുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതെന്നാണ് ആക്ഷേപം.
കോട്ടയം ജില്ലയില്‍ തന്നെ സർക്കാരില്‍ സ്വാധീനമുള്ള പ്രമുഖ ബാറുടമയുടെ രണ്ട് ബാറുകള്‍ക്ക് സമീപം പ്രവർത്തിച്ചിരുന്ന ബെവ്കോ ഔട്ട്ലെറ്റുകള്‍ പൂട്ടിയിരുന്നു. കാഞ്ഞിരപ്പള്ളി, കിടങ്ങൂർ എന്നിവിടങ്ങളിലെ ചില്ലറ വില്‍പ്പനശാലകളാണ് പൂട്ടിയത്.
ഇതൊന്നും പിന്നീട് തുറന്നിട്ടില്ല. ഇതോടെ 15 കിലോമിറ്ററിലധികം സഞ്ചരിച്ച് വേണം ഇവിടെയുള്ളവർക്ക് ചില്ലറ വില്‍പ്പനശാലയിലെത്താൻ. ഇതോടെ ബാറിലെ കച്ചവടം കൂടി. സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തില്‍ ബാറുകള്‍ക്ക് സർക്കാർ വക സഹായ കിട്ടുന്നതായും പറയപ്പെടുന്നു.