Spread the love

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം.

video
play-sharp-fill

ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു ഫോണ്‍ വിളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്കാശിയിലാണ് ബാലമുരുകന്‍റെ ഭാര്യ താമസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്‍റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം.

ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോണ്‍ നല്‍കിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യം എന്ന് പറഞ്ഞാണ് ഫോണ്‍ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്‍റെ മൊഴി.