Spread the love

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാറിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 300 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കേബിള്‍ കാര്‍ സേവനം നിലച്ചത്. കുടുങ്ങിയവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

video
play-sharp-fill

സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിനകം 80 പേരെ സുരക്ഷിതമായി താഴെയിറക്കിയതായി അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്ന സഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അറിയിച്ചു.

ജമ്മു കശ്മീര്‍ പൊലീസും എസ്.ഡി.ആര്‍.എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാദൗത്യം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു. ഇന്നലെയും ഗുല്‍മാര്‍ഗിലെ കേബിള്‍ കാറില്‍ ഒരു മലയാളി കുടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group