
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മധ്യകേരളത്തിലെ ഉന്നത ഗുണനിലവാരം പുലർത്തുന്ന ചികിത്സാകേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറി കഴിഞ്ഞതായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്തവ പ്രബോധനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് ആശുപത്രിയുടെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നാട്ടിൽ നിർത്തുന്നതിനൊപ്പം മുതിർന്നവർക്കു ഉയർന്ന ഗുണനിലവാരമുള്ള ചികിത്സ ഒരുക്കി നൽകാനും മാർ സ്ലീവാ മെഡിസിറ്റിയിലൂടെ സാധിക്കുന്നതായി ബിഷപ് പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ, പ്രൊജക്ടസ് ലീഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ എന്നിവർ പ്രസംഗിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചുള്ള അനക്സ് -1 കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 30,000 ചതുരശ്ര അടി കെട്ടിത്തിലാണ് ആധുനിക നിലാവരത്തിലുള്ള പുതിയ സംവിധാനങ്ങൾ ഒരുങ്ങിയത്. എൻഡോസ്കോപ്പി, ഇ.ആർ.സി.പി,ബ്രോങ്കോസ്കോപ്പി, മാനോമെട്രി,അൾട്രാസൗണ്ട്, ഫൈബ്രോസ്കാൻ, ബ്രീത്ത് ടെസ്റ്റ്, ആസ്തമ അലർജി ക്ലിനിക്കുകൾ, ടി.ബി.ചികിത്സയ്ക്കു പ്രത്യേക സൗകര്യം എന്നിവയ്ക്കു ഉൾപ്പെടെ അത്യാധുനിക നിലവാരത്തിലുള്ള സ്യൂട്ട് മുറികൾ പുതിയ കെട്ടിടത്തിലെ പ്രത്യേകതയാണ്.
8 ബെഡുകളോടെ ഡേ കെയർ സംവിധാനവുമുണ്ട്. 15 ഒ.പി.മുറികൾ, വിശാലയമായ ഫാർമസി സൗകര്യം, 100 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡീലക്സ് കാന്റീൻ എന്നിവയും പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, പൾമണറി മെഡിസിൻ വിഭാഗങ്ങളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തന സജ്ജമാകും.
പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ.ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,രൂപത ഫിനാൻസ് ഓഫിസർ റവ.ഫാ.ജോസഫ് മുത്തനാട്ട്, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രം റെക്ടർ റവ.ഫാ.അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ,ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി വികാരി റവ.ഫാ. ജോസ് വള്ളോംപുരയിടത്തിൽ,കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളി റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, ആശുപത്രി എച്ച്.ആർ, നഴ്സിംഗ് ആൻഡ് അക്കാദമിക്സ് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ,മെറ്റീരിയൽസ് അസോ.ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ബ്രാൻഡിംഗ്, ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ.ടി.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, എന്നിവർ പങ്കെടുത്തു.







