play-sharp-fill
ബേക്കർ ജംഗ്ഷന്‍-ചാലുകുന്ന് റോഡ് നവീകരണം; ഇന്ന് മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ബേക്കർ ജംഗ്ഷന്‍-ചാലുകുന്ന് റോഡ് നവീകരണം; ഇന്ന് മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകൻ

കോട്ടയം: ടൗണില്‍ ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ ചാലുകുന്ന് വരെ റോഡിന്‍റെ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ കോട്ടയം നഗരത്തിൽ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് തടസം നേരിടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ബേക്കര്‍ ജംഗ്ഷനില്‍നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുനക്കര മൈതാനം ചുറ്റി ക്ഷേത്രം-കാരാപ്പുഴ-തിരുവാതുക്കല്‍-ഇല്ലിക്കല്‍ വഴി കുമരകത്തേക്ക് പോകേണ്ടതാണ്. മടക്കയാത്രയും ഇതുവഴിയായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കര്‍ ജംഗ്ഷനില്‍നിന്നും ചാലുകുന്ന് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിരുനക്കര മൈതാനം ചുറ്റി കാരാപ്പുഴ-തിരുവാതുക്കല്‍-പുത്തനങ്ങാടി പള്ളി-അറുത്തൂട്ടി വഴി പോകണം. ചാലുകുന്ന് ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ അറുത്തൂട്ടി-പുത്തനങ്ങാടി-കുരിശുപള്ളി-തിരുനക്കര ക്ഷേത്രം വഴി വരേണ്ടതാണ്. ഈ വഴികളില്‍ വാഹന പാര്‍ക്കിംഗ് താത്കാലികമായി നിരോധിച്ചു.മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കുടമാളൂരിൽ നിന്ന് തിരിഞ്ഞ് കുമാരനെല്ലൂരിലെത്തി എം സി റോഡുവഴി കോട്ടയത്തേക്ക് പോകണം