പരീക്ഷകൾ മാറ്റിയതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ ധർണ്ണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യങ്ങൾക്ക് വിരുദ്ധമായി എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകൾ മാറ്റി വെച്ച എൽ ഡി എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കെ പി എസ് ടി എ കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ നഗരസഭാ അംഗം സാബു മാത്യു ഉദ്ഘാടനം ചെയ്തു.
എബി സൺ കെ എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് ചെറിയാൻ, വർഗ്ഗീസ് ആന്റണി, ബിനു സോമൻ ,സ്റ്റീഫൻ ജോർജ്, തോമസ് മാത്യു, മനോജ് വി പോൾ, പ്രകാശ് ജെ തോമസ്, സജീവ്, ജയിൻ കേശവൻ, ജിജിമോൾ കെ തോമസ് ,പരിമൾ ആന്റണി എന്നിവർ പ്രസംഗിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0