Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെ്ൺകുട്ടിയെ വീട്ടുജോലിയ്ക്കു നിർത്തിയത് കൂടാതെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടി സിനിമാ താരം ഭാനുപ്രിയ കുടുങ്ങിയേക്കും. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈ പോണ്ടിബസാർ പൊലീസ് തീരുമാനിച്ചതായാണ് വിവരം. നടിക്കെതിരായി കേസ് ചാർജ്ജുചെയ്തിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. മോഹൻലാലിന്റെ അടക്കം നായികമായി മലയാളത്തിൽ തിളങ്ങിയ നടിയാണ് അറസ്റ്റിന്റെയും ജയിൽ വാസത്തിന്റെയും വക്കത്ത് എത്തി നിൽക്കുന്നത്.
ഭാനുപ്രിയ തൻറെ വീട്ടിൽ ജോലിക്കുനിന്ന പതിനാലുകാരിയായ പെൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് കേസ്. മാത്രമല്ല, ഭാനുപ്രിയയുടെ സഹോദരനെതിരെ ലൈംഗികാരോപണവും പെൺകുട്ടിയുടെ മാതാവ് ഉയർത്തിയിട്ടുണ്ട്.
ആന്ധ്രയിലെ സമർലകോട്ടൈ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയും മാതാവും ഭാനുപ്രിയയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ആന്ധ്ര പൊലീസ് ചെന്നൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ തൻറെ വീട്ടിൽ നിന്ന് പെൺകുട്ടിയും മാതാവും ആഭരണങ്ങളും പണവും മോഷ്ടിച്ചതായി ഭാനുപ്രിയയും പൊലീസിൽ അന്ന് പരാതി നൽകി. ഇതിനെ തുടർന്ന് പെൺകുട്ടിയെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭരണവും പണവും ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ജുവനൈൽ ഹോമിലും മാതാവിനെ പുഴൽ ജയിലിലും പാർപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ടുമെൻറാണ് ഭാനുപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൻപ്രകാരം ആന്ധ്ര പൊലീസ് കേസ് ഫയൽ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഭാനുപ്രിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നാണ് വിവരം.