ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന അമ്മാവനെ വീട്ടിലെത്തിയ അനന്തരവൻ വെട്ടിക്കൊന്നു: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്നത് ഗുണ്ടാ ഫീസിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ; തലസ്ഥാനം വീണ്ടും ഗുണ്ടകളുടെ ആസ്ഥാനമായി മാറുന്നു

ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന അമ്മാവനെ വീട്ടിലെത്തിയ അനന്തരവൻ വെട്ടിക്കൊന്നു: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്നത് ഗുണ്ടാ ഫീസിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ; തലസ്ഥാനം വീണ്ടും ഗുണ്ടകളുടെ ആസ്ഥാനമായി മാറുന്നു

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാന നഗരിവീണ്ടും ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയ്ക്കും ക്വട്ടേഷനും വേദിയായി മാറുന്നു. വീണ്ടും കത്തിക്കുത്തും കൊലപാതകവും തലസ്ഥാന നഗരത്തെ വീണ്ടും ഗുണ്ടകൾ കീഴടക്കിയിരിക്കുകയാണ്. പൊലീസിനും സംസ്ഥാനത്തെ രാഷ്ട്രീയക്കാർക്കും പോലും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലേയ്ക്കു തലസ്ഥാനത്തെ ഗുണ്ടാപ്പക വളർന്നിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി(45) മരിച്ചത്. ഇതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ രാജ് വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. സംഭവത്തിൽ ബന്ധുവായ സജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു പോത്ത് ഷാജി.

മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേർന്ന് വിതുരയിലെ ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. മദ്യപിക്കുന്നതിനിടെ വരുമാനം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം വഴക്കായി വളരുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഷാജിയെ ബന്ധുവായ സജീദ് പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലോട്, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കം 40ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷാജി.

സഹോദരി പുത്രനായ സജീദാണ് വെള്ളിയാഴ്ച്ച രാത്രി ഷാജിയെ വെട്ടിയത്. രാത്രി എട്ടരയോടെ തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടർന്ന് എത്തിയ സജീദ് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ ഇടതു ഭാഗത്തും മുഖത്തും മാരകമായി മുറിവേറ്റ ഷാജിയെ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഓടി രക്ഷപ്പെട്ടെ സജീദിനെ പൊലീസ് പിന്നീട് പിടികൂടി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്. വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ സമീപകാലത്ത് ഇയാൾ പിടിയിലായിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേൽപ്പിക്കൽ, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഷാജി.