മുലപ്പാൽ ശ്വാസകോശത്തിൽ കയറി; ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ ശ്വാസകോശത്തിൽ കയറി; ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം കൃഷ്ണാലയത്തിൽ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും അമയയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കയറിയതാണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിശോധന നടത്തിയ ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group