play-sharp-fill
വളര്‍ത്തുനായയെ വാഹനം കയറ്റി കൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

വളര്‍ത്തുനായയെ വാഹനം കയറ്റി കൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയില്‍ വള‍ര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നിന് രാവിലെ നടന്ന ദാരുണമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരിക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. പ്രദേശവാസികള്‍ സംസ്കരിച്ച നായയുടെ മൃതദേഹം പൊലീസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രദേശവാസികളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.