കൊവിഡ് രോഗി ബാംബു കർട്ടൽ വിൽക്കാനെത്തി…! ചങ്ങനാശേരി തൃക്കൊടിത്താനം ഭാഗത്ത് ബാംബു കർട്ടൽ വിൽക്കാൻ എത്തിയ കച്ചവടക്കാരന് കോവിഡ്; പരിശോധനാ ഫലം വിളിച്ചു പറയുമ്പോൾ കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിയായ രോഗം തൃക്കൊടിത്താനത്ത്; കർട്ടൻ വിൽക്കാൻ പ്രദേശത്തെ നിരവധി വീടുകളിൽ രോഗി എത്തി; അതീവ ജാഗ്രതയിൽ ജില്ല

കൊവിഡ് രോഗി ബാംബു കർട്ടൽ വിൽക്കാനെത്തി…! ചങ്ങനാശേരി തൃക്കൊടിത്താനം ഭാഗത്ത് ബാംബു കർട്ടൽ വിൽക്കാൻ എത്തിയ കച്ചവടക്കാരന് കോവിഡ്; പരിശോധനാ ഫലം വിളിച്ചു പറയുമ്പോൾ കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിയായ രോഗം തൃക്കൊടിത്താനത്ത്; കർട്ടൻ വിൽക്കാൻ പ്രദേശത്തെ നിരവധി വീടുകളിൽ രോഗി എത്തി; അതീവ ജാഗ്രതയിൽ ജില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊല്ലം ശാസ്താംകോട്ടയിൽ കോവിഡ് സ്ഥിരീകരിച്ച ബാംബു കർട്ടൻ വിൽപ്പനക്കാരൻ ചങ്ങനാശേരി തൃക്കൊടിത്താനത്തെ നിരവധി വീടുകളിൽ കയറിയിറങ്ങി. കൊവിഡ് പരിശോധിക്കാനായി സാമ്പിൾ നൽകിയ ശേഷമാണ് ഇയാൾ ബാംബു കർട്ടൻ വിൽക്കുന്നതിനായി ചങ്ങനാശേരിയിൽ എത്തിയത്. രാവിലെ മുതൽ വൈകിട്ട് വരെ ചങ്ങനാശേരി തൃക്കൊടിത്താനം ഭാഗത്ത് കറങ്ങി നടന്ന കച്ചവടക്കാരുടെ സംഘം മടങ്ങി പോകുന്നതിനിടെയാണ് കൂട്ടത്തിലൊരാൾക്ക് കൊവിഡ് പോസ്റ്റീവാണ് എന്ന ഫലം വന്നത്. ഇയാളെ കരുനാഗപ്പള്ളിയിൽ വിളിച്ചു വരുത്തി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് ശാസ്താംകോട്ട പോരുവഴിയിൽ നിന്നുള്ള അഞ്ചംഗ സംഘം ചങ്ങനാശേരി തൃക്കൊടിത്താനം പ്രദേശത്ത് എത്തിയത്. ഇവിടെ വീടുകളിൽ ബാംബു കർട്ടൽ വിൽക്കുന്നതിനായി ഈ സംഘം കയറിയിറങ്ങി നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇവർ ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീടു വീടാന്തരം കയറിയിറങ്ങി നടന്നത്. എന്നാൽ, ഈ നാട്ടുകാരിൽ ആരും തന്നെ ഇവരെ തടഞ്ഞതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന ജില്ലയിൽ വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ബാംബു കർട്ടനുമായി കൊവിഡ് പോസിറ്റീവായ ആൾ എത്തിയത്. കൊവിഡ് പരിശോധനയ്ക്കു സ്വാബ് നൽകുന്നവർ മൂന്നു ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം ലംഘിച്ചാണ് കൊവിഡ് രോഗി കോട്ടയത്ത് ബാംബു കർട്ടൻ വിൽക്കാൻ എത്തിയത്.

ഇയാൾക്കു രോഗം സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ട പോരുവഴി പഞ്ചായത്ത് പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഇയാൾക്കടക്കം നിരവധി ആളുകൾക്കാണ് പോരുവഴി പഞ്ചായത്തിൽ രോഗ സാധ്യതയുണ്ടായിരിക്കുന്നത്. നിലവിൽ രോഗം ബാധിച്ചയാൾ യുവാവാണ്. ഇയാൾ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ രോഗസാധ്യതയും ഏറെയാണ്.

ഇയാൾക്കു രോഗം സ്ഥിരീകരിച്ചതോടെ പോരുവഴി പഞ്ചായത്ത് പൂർണ്ണമായും അടച്ചിരിക്കുകയാണ്. ശാസ്താംകോട്ട പഞ്ചായത്തിലെ ആഞ്ഞിലിമ്മൂട് പഞ്ചായത്തിലെ മത്സ്യവ്യാപാരിയിൽ നിന്നും ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് തൃക്കൊടിത്താനം പ്രദേശത്ത് കൊറോണ ബാധിതനായ ആൾ തൃക്കൊടിത്താനത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തൃക്കൊടിത്താനം പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ എത്തിയിട്ടുണ്ട്. ഇവിടെ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകൾക്കു പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.