Spread the love

പരിപ്പ് :അയ്മനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വീണ്ടും ജലനിധി വെള്ളം അനധികൃതമായി കടത്തിയ സംഭവം കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ അനധികൃത കണക്ഷനുകൾ വിച്ഛേദിച്ചിട്ടും സമാന രീതിയിൽ വീണ്ടും വെള്ളം മോഷ്ടിക്കുന്നതായി കണ്ടെത്തിയതോടെ പഞ്ചായത്ത്‌ അധികൃതർ വ്യാപക പരിശോധന ശക്തമാക്കി.

video
play-sharp-fill

പൊതുവഴിയിലെ ജലവിതരണ പൈപ്പ് മുറിച്ച് സ്വകാര്യമായി കണക്ഷൻ എടുത്ത് വെള്ളം ചോർത്തിയ രണ്ടുപേരെയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജലനിധി അധികൃതരും ചേർന്ന് പിടികൂടിയത്. ഇവരുടെ കണക്ഷൻ വിച്ഛേദിച്ചു.

കഴിഞ്ഞ ഒരുമാസത്തിലേറെയായി,
പരിപ്പ് ,കാവനാച്ചിറ,പുത്തങ്കരി
മേഖലകളിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മെമ്പർ വൈഷ്ണവി
സി.എസ്.ഉം ജലനിധി അസിസ്റ്റന്റ് എൻജിനീയർ അനിതാ കുര്യാക്കോസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീണ്ടും അനധികൃത വെള്ളം കടത്തൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരിശോധനകൾ തുടരുകയാണെന്നും കുടിവെള്ളം മോഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.