Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: അയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടര്‍നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകയായ അയിഷ സുല്‍ത്താനക്കെതിരെയുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌തുകൊണ്ട് ഹെെക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടര്‍ നടപടികളുമാണ് കോടതി ഇപ്പോള്‍ സ്റ്റേ ചെയ്‌തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയ അയിഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെയാണ് അയിഷ വിവാദ പരാമര്‍ശം നടത്തിയത്.

പ്രഫുല്‍ ഖോഡാ പട്ടേല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ‘ബയോ വെപ്പണ്‍’ ആണെന്നായിരുന്നു അയിഷ പറഞ്ഞത്. വിവാദമായതിന് പിന്നാലെ ഇവര്‍ പ്രസ്താവന പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചിരുന്നു.