Spread the love

തിരുവനന്തപുരം: എക്സിറ്റ് പോളുകളെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സ്റ്റിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച്‌ യാതൊരു ആശങ്കയും ഇടതുപക്ഷത്തിനില്ലെന്നും മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

പോള്‍ ഫലങ്ങള്‍ ശുദ്ധ അസംബദ്ധനാണ്. എക്സിറ്റ് പോളിന് പിന്നില്‍ പല താല്‍പര്യങ്ങളുണ്ട്. ചിലർ ബി ജെ പി ക്ക് 16 സീറ്റകള്‍ പ്രവച്ചിട്ടുണ്ട്. എ ല്‍ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ പരാജയപ്പെട്ടാല്‍ താൻ കോഴിക്കോട് നഗരത്തിലൂടെ മൊട്ടയടിച്ച്‌ കമ്മലിട്ട് നടക്കുമെന്ന പിവി അൻവറിൻ്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ബേപ്പൂരുില്‍ അദ്ദേഹം പരാജയപ്പെടുക തന്നെ ചെയ്യും. എന്നാല്‍ പരാജയപ്പെട്ടത് കൊണ്ട് അദ്ദേഹം മൊട്ടയടിച്ച്‌ കമ്മലിട്ട് നടക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ എക്സിറ്റ് പോളുകളില്‍ നിന്ന് വിഭിന്നമായ ഫലം കേരളത്തില്‍ ഉണ്ടാകുമെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കുമെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും പറഞ്ഞു. ‘ഭരണവിരുദ്ധ വികാരം എന്ന ഒരു സാഹചര്യമില്ല ഇവിടെ. മുഖ്യമന്ത്രിക്കെതിരായിട്ട് ആസൂത്രിതമായി വളരെ നിലവാരം കുറഞ്ഞ ആക്ഷേപങ്ങളും ആരോപണങ്ങളും ആണ് ചിലർ ഉന്നയിച്ചത്. അതൊന്നും ഈ എക്സിറ്റ് പോളില്‍ അഭിപ്രായം പ്രകടിപ്പിച്ച വോട്ടർന്മാരെ ബാധിച്ചിട്ടില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് ഗവണ്‍മെന്റിന് നേതൃത്വം കൊടുത്ത സിപിഎമിന്റെ പോളിറ്റ് ബ്യൂറോ അംഗമായിട്ടുള്ള ,പരിണിതപ്രജനായ പിണറായി വിജയന്റെ കഴിവുകളെ മുഖ്യമന്ത്രി എന്നുള്ള തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയാണ് ഈ എക്സിറ്റ് പോളില്‍ പങ്കെടുത്ത ഭൂരിപക്ഷ വോട്ടർന്മാർ ചെയ്തിരിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

എല്‍ഡിഎഫ് പ്രകടനത്തെ കുറിച്ചുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെ
പോളിറ്റിക്കല്‍ ലാബ് 45-46 സീറ്റുകള്‍ നല്‍കുമ്പോള്‍ ആക്സിസ് മൈ ഇന്ത്യ 49-62 സീറ്റുകളും, പീപ്പിള്‍ ഇൻസൈറ്റ് 58-68 സീറ്റുകളും പ്രവചിക്കുന്നു. സിഎൻഎൻ വോട്ട് വൈബ് 58-68 , ചാണക്യ സ്ട്രാറ്റജീസ് 58-64 , പീപ്പിള്‍സ് പള്‍സ് 55-65 , നൗ-ജെവിസി 52-61 , മാട്രൈസ് 60-65 , ജേർണോ മിറർ 55-65 , പിഎംഎആർക്യു 62-69 എന്നിങ്ങനെയാണ് പ്രവചനങ്ങള്‍.