Spread the love

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകൾ അടച്ചിടും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എൽപിജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയാണ് വർധിച്ചത്.

video
play-sharp-fill

ഒറ്റയടിക്ക് ഇത്രയധികം വില വർധിപ്പിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും.

മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു. 3085 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് വലിയ ആഘാതമാണ് ഈ കനത്ത വിലക്കയറ്റം. പ്രവർത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group