ആയുർവേദ വകുപ്പിൻ്റെ ആയുർ രക്ഷാക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

ആയുർവേദ വകുപ്പിൻ്റെ ആയുർ രക്ഷാക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ഭാരതീയ ചികിത്സാ വകുപ്പിൻ്റെ ആയുർ രക്ഷാ ക്ലിനിക്കുകളുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പത്ര- മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധൗഷധം നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഈ വർഷം അനുവദിച്ച 15 ലക്ഷം രൂപയിൽ 5 ലക്ഷം കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുവാൻ ഇന്നു കൂടിയ ജില്ലാ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡണ്ട് ഡോ.ശോഭ സലിമോൻ, ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സഖറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി.പെണ്ണമ്മ ജോസഫ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ലിസമ്മ ബേബി എന്നിവർ സന്നിഹിത രായിരുന്നു.

പ്രോജക്ടിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.ജയശ്രീ വിശദീകരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.വി.അജിത് സ്വാഗതമാശംസിച്ചു. ഡോ. ഹൻസു ഷെറീഫ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.