ഇതായിരിക്കണം ജന പ്രതിനിധി: ഇങ്ങനെ വേണം ജനപ്രതിനിധികൾ: അശങ്കയിൽ ഉഴറുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കോട്ടയം ജില്ലാ പഞ്ചായത്തംഗം

ഇതായിരിക്കണം ജന പ്രതിനിധി: ഇങ്ങനെ വേണം ജനപ്രതിനിധികൾ: അശങ്കയിൽ ഉഴറുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കോട്ടയം ജില്ലാ പഞ്ചായത്തംഗം

സ്വന്തം ലേഖകൻ

കോട്ടയം: ജനപ്രതിനിധികളായാൽ ഇങ്ങനെ വേണം..! കോട്ടയം ജില്ലാ പഞ്ചായത്തംഗമായ കെ.രാജേഷിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്. പ്രവാസികൾക്ക് ആശ്വാസമായി തൻ്റെ ഫോൺ നമ്പർ സഹിതമാണ് കെ.രാജേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രവാസികളായവർക്ക് ഏത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന മുഖവുരയോടെ ഇദ്ദേഹം മുന്നിൽ നിൽക്കുന്നത് സാധാരണക്കാർക്ക് വലിയ ആത്മ വിശ്വാസമാണ് നൽകുന്നത്. രാജേഷിൻ്റെ പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകമെങ്ങുമുള്ള പ്രവാസി സഹോദരങ്ങളേ……..
നിങ്ങളോട്, ദയവായിഇൗ കുറിപ്പ് ഒന്നു വായിക്കുക……

പ്രിയ സുഹൃത്തേ………….

ലോകം ഒന്നായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്ന നാളുകളാണ് നാം പിന്നിടുന്നത് .

ഇൗ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസജീവിതം നയിക്കുന്ന നമ്മുടെ നാട്ടുകാരായ ഒരുപാട് സുഹൃത്തുക്കൾ എന്നെ വിളിക്കുന്നുണ്ട്. അവരിൽ , അമേരിക്ക, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ,നോർവെ,സ്വീഡൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നും ചില, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമൊക്കെ നമ്മുടെ സുഹൃത്തുക്കൾ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെയെല്ലാം( ഇതുവരെ കോൺടാക്ട് ചെയ്യാൻ കഴിയാത്തവരുടെയും) അറിവിലേക്കാണ് ഇൗ കുറിപ്പ്.

താങ്കൾ ജോലി ചെയ്യുന്ന പ്രവാസ രാജ്യത്തെ ഈ മാരക രോഗത്തിൻ്റെ വ്യാപനത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും സംബന്ധിച്ച് വാർത്തകളിലൂടെ അറിയാറുണ്ട്. സുരക്ഷിതനായിരിക്കട്ടെ എന്നാശംസിക്കുന്നു . അതിനാവശ്യമായ മുൻകരുതലും ജാഗ്രതയും കൈക്കൊള്ളണമെന്നഭ്യർത്ഥിക്കുന്നു .

അകലെ കഴിയുമ്പോൾ നാട്ടിലുള്ളവരെ കുറിച്ചുള്ള വേവലാതികൾ മനസ്സിനെ നൊമ്പരപ്പെടുത്തുമെന്നറിയാം.

അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ
താങ്കൾക്കറിയാവുന്നതു പോലെ കേരളത്തിൽ പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട് . ആർജവമുള്ള ഭരണ നേതൃത്വവും അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും, ഈ പ്രവർത്തനങ്ങളിൽ സദാ ജാഗരൂകരായി കർമരംഗത്തുണ്ട് . ജനങ്ങൾക്കിടയിലുള്ള അഭൂതപൂർവമായ ഐക്യം ഈ യത്നത്തിന് കരുത്തേകുന്നു .

അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് രോഗബാധിതരിൽ പകുതിയിലേറെ പേർ സുഖം പ്രാപിച്ചു എന്ന സന്തോഷവാർത്തയാണ്.നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട് . ഈ ആശ്വാസകരമായ സാഹചര്യത്തിൽ ഉറ്റവരെ കുറിച്ചുള്ള ആശങ്കകൾ വേണ്ടതില്ല എന്നറിയിക്കട്ടെ .

ഇത്തരമൊരവസ്ഥയിൽ നാട്ടിലെത്തുക എന്നത് പ്രവാസിയായ ഏതൊരാളുടെയും ആഗ്രഹമാണെന്നറിയാം .ഈ കാര്യത്തിൽ നയപരമായ തീരുമാനമെടുത്ത് പ്രത്യേക വിമാനങ്ങൾ വഴി മുൻഗണനാ ക്രമത്തിൽ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റിനോട് കേരള ഗവൺമെൻ്റ് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അങ്ങിനെ വരുന്നവരുടെ പ്രതിരോധ- ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉറപ്പു നൽകിയിട്ടുമുണ്ട് ഇതുവരെ അനുകൂലമായ പ്രതികരണമല്ല കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അനൂകൂലമായ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.

നിങ്ങൾ നാട്ടിൽ എത്തിയാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പം നമ്മുടെ സമൂഹത്തിനും സംരക്ഷണം ലക്ഷ്യം വച്ച് നിങ്ങൾക്ക് താമസമൊരുക്കുവാൻ എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിൽ സ്നേഹ ഗൃഹങ്ങൾ ഒരുങ്ങുന്നുണ്ട്.

ഒരുകാര്യം ആവർത്തിച്ച് വ്യക്തമാക്കട്ടെ, കേരളത്തിൽ മറ്റെവിടെയും എന്നതുപോലെ തന്നെ, നമ്മുടെ നാട്ടിലും….
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളി , പാറത്തോട്, എരുമേലി, മണിമല, മുണ്ടക്കയം,കോരുത്തോട്, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര,പൂഞ്ഞാർ, ഈരാറ്റുപേട്ട,തീക്കോയി തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള സുഹൃത്തുക്കൾ നാട്ടിലെ അത്യാവശ്യങ്ങൾക്ക് വിളിക്കുവാൻ മടിക്കേണ്ടതില്ല.

അതുപോലെ തന്നെ, മറ്റ് എന്തെങ്കിലും പ്രയാസമുണ്ടെങ്കിലോ ശ്രദ്ധ പതിയേണ്ട ആവശ്യമുണ്ടെങ്കിലോ ബന്ധപ്പെടാൻ മടിക്കരുത് .

സ്നേഹാദരങ്ങളോടെ,
കെ. രാജേഷ്
ജില്ലാ പഞ്ചായത്തംഗം
9447766068