
കുമരകം: ദേശീയ വടം വലി (ടഗ് ഓഫ് വാർ ) ചാമ്പ്യൻഷിപ്പിൽ കുമരകം എസ് കെ എം എച്ച് എസ് എസ് വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു.
ജമ്മു ആൻഡ് കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ നേട്ടം സ്വന്തമാക്കിയത്.
കൃഷ്ണജ് അജി സ്വർണ്ണ മെഡൽ നേടി കേരളത്തിന് അഭിമാനമായി.
വി ആർ .കാർത്തികേയൻ വെള്ളി മെഡൽ കരസ്ഥമാക്കി ശ്രദ്ധേയ പ്രകടനം നടത്തിയപ്പോൾ അദിത്ത് കെ. ഗിരി വെങ്കല മെഡൽ നേടി ദേശീയതലത്തിൽ സ്കൂളിന്റെയും കേരളത്തിന്റെയും യശസ്സ് ഉയർത്തി. ജൂൺ 22 മുതൽ 26 വരെ നടന്ന മത്സരത്തിലാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. കേരള ടീമിലെ പ്രധാന താരങ്ങളായിരുന്ന ഇവർ മികച്ച ടീംവർക്കും പോരാട്ടവീര്യവും പ്രകടിപ്പിച്ചാണ് മെഡലുകൾ നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികളുടെ ഈ അഭിമാന നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും കായികപ്രേമികളും അഭിനന്ദനങ്ങൾ അറിയിച്ചു. ദേശീയ വേദിയിലെ ഈ വിജയം വരുംതലമുറ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.







