
അടൂർ: പത്തനംതിട്ട അടൂരില്‍ ഇരുപത്തിയെട്ടുകാരിയെ അയല്‍വാസി ക്രൂരമായ പീഡനത്തിനിരയാക്കി.
യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കി ബോധം കെടുത്തിയ ശേഷമാണ് അയല്‍വാസിയായ ഓട്ടോ ഡ്രൈവർ ക്രൂരത നടത്തിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ഭീഷണിപ്പെടുത്തി മാസങ്ങളോളം ഇയാള്‍ പീഡനം തുടരുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ വീട്ടിലെത്തിയ പ്രതി ജ്യൂസ് നല്‍കി മയക്കി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പിന്നീട് പല സ്ഥലങ്ങളില്‍ എത്തിച്ചും ഇയാള്‍ പീഡനം തുടർന്നു.
സഹികെട്ട യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം 28-ന് യുവതിയെ ടാങ്കർ ലോറിയില്‍ കയറ്റി പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
ആക്രമണത്തിലും ഭീഷണിയിലും തളരാതെ യുവതി സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസിനും പരാതി നല്‍കി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. വരും ദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.







