Spread the love

വാട്സാപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്ന രീതിയില്‍ വലിയ മാറ്റത്തിന് മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവില്‍ 24 മണിക്കൂറിനുശേഷം വാട്സാപ്പ് സ്റ്റാറ്റസ് പൂർണമായും അപ്രത്യക്ഷമാകുന്ന രീതിയാണ് ആപ്പിലുള്ളത്.

video
play-sharp-fill

എന്നാല്‍ പുറത്തുവരാനൊരുങ്ങുന്ന സ്റ്റാറ്റസ് ആർക്കൈവ് എന്ന ഫീച്ചർ വഴി കാലാവധി കഴിഞ്ഞ സ്റ്റാറ്റസുകള്‍ ഓട്ടോമാറ്റിക് ആയി ഉപയോക്താവിന്റെ ഡിവൈസില്‍ സ്വകാര്യമായി സേവ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇത് ഇൻസ്റ്റഗ്രാമിലെ സ്റ്റാറ്റസ് ആർക്കൈവ് ഫീച്ചറിനോട് സമാനമായിരിക്കും. ഈ ഫീച്ചർ ലഭിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ആർക്കൈവ് സെക്ഷൻ വാട്സാപ്പില്‍ കാണാൻ സാധിക്കും. അവിടെ പഴയ സ്റ്റാറ്റസുകള്‍ വീണ്ടും കാണാനും ആവശ്യമെങ്കില്‍ വീണ്ടും ഉപയോഗിക്കാനും സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group