Spread the love

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ച് തലശ്ശേരി പോക്സോ കോടതി. മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

video
play-sharp-fill

അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് നേരത്തെ ഏഴ് വർഷം തടവും 15,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. രണ്ട് കേസുകളിലെയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group