ബഹളം വച്ചതിനെത്തുടർന്ന് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേരെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു

ബഹളം വച്ചതിനെത്തുടർന്ന് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേരെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു

 സ്വന്തം ലേഖകൻ 

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ മോഹിത് വർഗീസ് മാത്യു (36), തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്(26), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് പരുവക്കുളം വീട്ടിൽ ജിബിൻ പി.കെ(29), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് 20 ൽചിറ വീട്ടിൽ രാജീവ് ഇ.എസ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി പുത്തനങ്ങാടി ഭാഗത്ത് ബഹളം ഉണ്ടാക്കിയ ഇവരെ ഇവിടെനിന്നും പോലീസ് വാഹനത്തിൽ എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന സമയം പുറകിലിരുന്ന ഇവര്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും, തുടർന്ന് സ്റ്റേഷനിൽ എത്തിച്ച സമയത്ത് ജീപ്പിൽ നിന്ന് ഇറങ്ങിയതിനു ശേഷവും ഇവർ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.