വ്യാജ സർട്ടിഫിക്കറ്റ് ; തലശ്ശേരി സബ് കളക്ടർ ആസിഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ശുപാർശ
സ്വന്തം ലേഖകൻ
കണ്ണൂർ : വ്യാജ വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവിൽ സർവീസ് യോഗ്യത നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ശുപാർശ.
ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ് നേടിയെന്ന പരാതിക്ക് പിന്നാലെയാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ ആസിഫിന്റെ ഒ.ബി.സി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നുള്ളതാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം.
എന്നാൽ പരീക്ഷ എഴുന്നതിന് തൊട്ടുമുമ്പുള്ള ആസിഫിന്റെ കുടുബത്തിന്റെ വാർഷിക വരുമാനം മൂന്നു സാമ്പത്തിക വർഷങ്ങളിലും ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്.