ഏഷ്യൻ ഗെയിംസ്: മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; സമ്മാനത്തുകയില്‍ മുൻവര്‍ഷത്തെക്കാൾ 25 ശതമാനം വര്‍ധനവ്.
സ്വന്തം ലേഖിക
തിരുവനന്തപുരം: ഹാംഗ്ഝൗ ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻവര്‍ഷത്തെ അപേക്ഷിച്ച് സമ്മാനത്തുകയില്‍ 25 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളെ ആദരിക്കാനായി വ്യാഴാഴ്ച പ്രത്യേക ചടങ്ങും നടത്തും. നേരത്തെ, ഏഷ്യൻ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അഭിനന്ദനമോ പാരിതോഷികമോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഹോക്കി താരം പി.ആര്‍. ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയെ തുടര്‍ന്ന് കേരളം വിടാൻ ആലോചിക്കുന്നതായി ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനും പാരിതോഷികം നൽകാനും തീരുമാനിച്ചത്.