Spread the love

കോട്ടയം: ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കാർ യാത്രക്കാരെ ആക്രമിച്ച് കാർ അടിച്ചു തകർത്ത സംഭവത്തിൽ രണ്ടു പേർ ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ.വാഴപ്പള്ളി വില്ലേജ് മോർകുളങ്ങര ബിനീഷ് കുഞ്ഞുമോൻ (35), സഹായി വാഴപ്പള്ളി ജോമോൻ ശശി (19) എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല എന്ന വിരോധത്താൽ ഇന്നലെ വൈകിട്ട്
3 മണിയോടെ ചെത്തിപ്പുഴ മുന്തിരി കവല ഭാഗത്ത് കാർ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു. കാറിന്റെ മിററും ബോണറ്റും നശിപ്പിച്ചു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒന്നാംപ്രതി ബിനീഷ് ചെത്തിപ്പുഴ ഭാഗത്ത് വീട് കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ മോഷ്ടിച്ച കേസിലും, ചെത്തിപ്പുഴ കടവ് ഭാഗത്ത് യുവാക്കളെ സോഡാ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാംപ്രതി ജോമോൻ ബിനീഷിന്റെ കൂട്ടാളിയായി പ്രവർത്തിച്ച് ഇതേ ദിവസം മറ്റു രണ്ട് കേസിൽ പ്രതിയാണ്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഒന്നാംപ്രതി ബിനീഷ് 20ലധികം കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമ പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായിരുന്ന ഇയാൾ 2024- ഡിസംബറിൽ ആണ് ജയിൽ മോചിതനായത്.