കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്; ഒരാള്‍ കൂടി പിടിയിൽ

Spread the love

തിരുവനന്തപുരം:കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച്‌ കടന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പാല്‍കുളങ്ങര സ്വദേശി ഉണ്ണി (24) കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28) ആലപ്പുഴ സ്വദേശി വിനീത് കെ.വി (19) എന്നിവർ നിലവില്‍ റിമാൻഡിലാണ്. മോഷണം പോയ ബൈക്ക് നേരത്തെ തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.

video
play-sharp-fill

ഒന്നാം പ്രതിയായ ഉണ്ണി ബാറിന്‍റെ പാർക്കിങ് ഏരിയയില്‍ നിന്നും ജീവനക്കാരന്‍റെ ബൈക്ക് ലോക്ക് പൊട്ടിച്ച്‌ ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച്‌ രണ്ടാം പ്രതിയായ ജിനു ബേബിക്ക് നല്‍കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോള്‍ പെട്രോള്‍ തീർന്നെന്ന് പറഞ്ഞാണ് ഇയാള്‍ വാഹനവുമായി കടന്നത്.

പിന്നാലെ ജിനുവിന് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയില്‍ വിറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെയാണ് വിനീതിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെ‌ടുത്തിയത്. വിനീതിന്‍റെ വീട്ടില്‍ നിന്നും ബൈക്ക് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനീതിനെ ചോദ്യം ചെയ്തപ്പോഴാണ് നിതിന്‍റെ പങ്ക് വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.