
കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.
കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു.
ജില്ലയിലെ സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്.
പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും. ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.



