video
play-sharp-fill

കോട്ടയം ആർപ്പൂക്കര പനമ്പാലത്ത് ഗുണ്ടാ വിളയാട്ടം: കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ ഗുണ്ടാ സംഘാംഗങ്ങൾ വടിവാളുമായി പനമ്പാലത്ത് അഴിഞ്ഞാടി; സംഘത്തിൽ ചേർത്തലയിൽ നിന്നുള്ള പതിനാറുകാരനും

കോട്ടയം ആർപ്പൂക്കര പനമ്പാലത്ത് ഗുണ്ടാ വിളയാട്ടം: കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ ഗുണ്ടാ സംഘാംഗങ്ങൾ വടിവാളുമായി പനമ്പാലത്ത് അഴിഞ്ഞാടി; സംഘത്തിൽ ചേർത്തലയിൽ നിന്നുള്ള പതിനാറുകാരനും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനമ്പാലത്ത് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടവും വിളയാട്ടവും. രാത്രിയിൽ വടിവാളുമായി ബൈക്കിൽ പനമ്പാലത്ത് എത്തിയ ഗുണ്ടാ സംഘാംഗങ്ങൾ എതിർ സംഘത്തിലുള്ളവരെ വെല്ലുവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ഗുണ്ടാ സംഘങ്ങൾ പനമ്പാലത്ത് അഴിഞ്ഞാടിയത്.

ഗുണ്ടാ സംഘത്തലവനായ അലോട്ടിയുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെല്ലാവരും. ഇവർ പനമ്പാലം ഭാഗത്ത് അഴിഞ്ഞാടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ഇവിടെ ബൈക്കിലെത്തിയ ഗുണ്ടകൾ വടിവാളും മാരകായുധങ്ങളുമായി ഭീകരാന്തരീഷം സൃഷ്ടിച്ചു. വടിവാൾ റോഡിലുരസിയും ഭീഷണി മുഴക്കിയും ഗുണ്ടാ സംഘങ്ങൾ ഭീഷണി മുഴക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലോട്ടിയുടെ ഗുണ്ടാ സംഘത്തെ ഇപ്പോൾ നയിക്കുന്ന യുവാവിന്റെ കഞ്ചാവ് കോട്ടയത്ത് എത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലും, ഭീഷണിയിലും കലാശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. പനമ്പാലത്തിലൂടെ ബൈക്കിൽ പാഞ്ഞ ഗുണ്ടകൾ റോഡിൽ വടിവാൾ ഉരസിയാണ് ഭീഷണിപ്പെടുത്തിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ബൈക്കിൽ ഗുണ്ടാ സംഘം രക്ഷപെട്ടിരുന്നു. ചേർത്തല സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.