play-sharp-fill
അർജുൻ ഓടിച്ച ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല: തിരച്ചിലില്‍ ശുഭസൂചനയുണ്ട്; മഞ്ചേശ്വരം എംഎല്‍എ

അർജുൻ ഓടിച്ച ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല: തിരച്ചിലില്‍ ശുഭസൂചനയുണ്ട്; മഞ്ചേശ്വരം എംഎല്‍എ

ബെംഗളൂരു: ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറിഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഒമ്പതാം ദിനവും തുടരുന്നു. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ് പറഞ്ഞു.

 

എന്നാൽ രക്ഷാപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളിൽനിന്ന് പതിവിൽ നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു.

 


രാവിലെ കർണാടക ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എന്നെയും പങ്കെടുപ്പിച്ചിരുന്നു. അവരുടെ സംസാരത്തിൽ ആത്മവിശ്വാസമുണ്ട്. എല്ലാവരും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ദുരന്തം നടന്നതിന് ശേഷം ഇത്തരത്തിൽ ഇതാദ്യമാണ്’ . എം.എൽ.എ പറഞ്ഞു.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, ലോറി കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി കൂറ്റൻ മണ്ണുമാന്ത്രി യന്ത്രം ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. 60 അടിവരെ ആഴത്തിൽവരെ തിരച്ചിൽ നടത്താൻ കഴിയുന്നതാണ് ബൂം ലെങ്ത് മണ്ണുമാന്തി യന്ത്രം.