മിഷൻ അർജുൻ: ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കും; കാർവാർ എംഎൽഎ
കർണാടക: അർജുന്റെ ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് തോണികൾ എത്തിച്ചു കഴിഞ്ഞു. ചായക്കട നിലനിന്നിരുന്ന സ്ഥലവും തൊട്ടടുത്തെ വീടിന്റെ അവശിഷ്ടങ്ങളും പരിശോധിച്ചു നടപടികൾ തുടരുമെന്നും എംഎൽഎ വ്യക്തമാക്കി.
ഷിരൂരിൽ തെരച്ചിലിന് പ്ലാൻ ബി, മത്സ്യബന്ധന വള്ളങ്ങൾ ഷിരൂരിൽ എത്തി. കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ.
മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഇന്ന് ഉച്ചയോടെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലെത്തും. അർജുന് വേണ്ടിയുള്ള തെരച്ചിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.